02-08-2017

🌸🌸🌸🌸🌸🌸🌸🌸

     ലോക സാഹിത്യ വേദിയിലേക്ക് സ്വാഗതം

🌸🌸🌸🌸🌸🌸🌸🌸

മതഗ്രന്ഥങ്ങളോടും മതവിശ്വാസങ്ങളോടും ബന്ധപ്പെട്ട സാഹിത്യ കൃതികൾ വിവാദ വിഷയമാകുക സ്വഭാവികമാണ്.തിങ്കളാഴ്ച അനിൽ മാഷ് അവതരപ്പിച്ച " ബുദ്ധനെ എറിഞ്ഞകല്ല് " എന്ന പുസ്തകം അത്തരത്തിൽ ഒന്നായിരുന്നല്ലോ.ക്രിസ്തീയതയുടെ അടിത്തറയായ പല വിശ്വാസങ്ങളേയും പാടേ നിരാകരിക്കുന്ന കണ്ടെത്തലുകൾ അവതരിപ്പിച്ചതിന്റെ പേരിൽ വിവാദനായകനായ ഒരു എഴുത്തുകാരനേയും പുസ്തകത്തേയുമാണ് ഇന്നത്തെ ലോക സാഹിത്യം പരിചയപ്പെടുത്തുന്നത്.
ഏവർക്കും സ്വാഗതം
🦋🦋🦋🦋🦋🦋🦋🦋
📚📚📚📚📚📚📚📚

സാഹിത്യത്തെ സാഹിത്യമായി മാത്രം വിലയിരുത്തും എന്ന പ്രതീക്ഷയിൽ തുടങ്ങട്ടെ.
📕📘📙📗📘📕📙📗
*********************************************************************************

ഡാൻ ബ്രൌൺ


സര്‍ ആര്‍തര്‍ കോനന്‍ ഡോയലിനു ശേഷം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഉദ്യോഗജനകമായ ആദ്യാവസാനം വരെ സസ്പെന്‍സും ത്രില്ലറും നിലനിര്‍ത്തി വായനക്കാരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ഒരേയൊരു എഴുത്തുകാരന്‍!!

ഡാൻ ബ്രൌൺ (ജനനം:ജുൺ 22, 1964) അമേരിക്കൻ എഴുത്തുകാരനാണ്. സ്തോഭജനക നോവലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബ്രൌൺ ഏറെ വിവാദങ്ങളുണ്ടാക്കിയ ദ ഡാവിഞ്ചി കോഡ് എന്ന നോവലിലൂടെയാണ് പ്രശസ്തനായത്.
ന്യൂഹാംഷെയറിലെ എക്സെറ്റർ എന്ന പട്ടണത്തിലാണു ഡാൻ ബ്രൌൺ ജനിച്ചത്. അച്ഛൻ റിച്ചാർഡ് ജി. ബ്രൌൺ ഗണിതശാസ്ത്രാധ്യാപകനായിരുന്നു. അമ്മ സംഗീതജ്ഞയും.

സ്കൂൾ, കോളജ് പഠനത്തിനുശേഷം ഗാനരചയിതാവായാണ് ബ്രൌൺ കലാരംഗത്തുവന്നത്. സ്വന്തമായി ഒരു റെക്കോർഡിങ് കമ്പനിയും സ്ഥാപിച്ചിരുന്നു. 1990കളിൽ ഏതാനും സംഗീത ശില്പങ്ങൾ പുറത്തിറക്കിയെങ്കിലും ഒന്നും കാര്യമായ ശ്രദ്ധനേടിയില്ല. ഗാനരചയിതാവായും പിയാനോ വായനക്കാരനായും ഭാഗ്യം പരീക്ഷിക്കുവാൻ 1991-ൽ ഹോളിവുഡിലെത്തി. ലൊസേഞ്ചത്സിലെ നാഷണൽ അക്കാദമി ഓഫ് സോങ് റൈറ്റേഴ്സ് എന്ന സംഘടനയിൽ അംഗമായ ബ്രൌൺ അതിന്റെ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയായി. ഇവിടെ വച്ച് തന്നേക്കൾ പന്ത്രണ്ടു വയസ് മൂത്ത ബ്ലൈത്ത് ന്യൂലൺ എന്ന സ്ത്രീയെ പരിചയപ്പെട്ടു. ബ്രൌണിന്റെ സംരംഭങ്ങൾ പൊതുജനശ്രദ്ധയിൽ എത്തിക്കുവാൻ ബ്ലൈത്ത് ഏറെ അധ്വാനിച്ചു. ഈ പരിചയം ഇവരുടെ വിവാഹത്തിൽ കലാശിച്ചു.

എഴുത്തിലേക്കു ശ്രദ്ധതിരിക്കും മുൻപ് ബ്രൌൺ ഗായകനായും ഭാഗ്യം പരീക്ഷിച്ചിരുന്നു. 1993-ൽ ഡാൻ ബ്രൌൺ എന്ന പേരിൽതന്നെ ഒരു സംഗീത ആൽബം പുറത്തിറക്കി. എഴുത്തിലേക്കു ശ്രദ്ധതിരിക്കാൻ പ്രചോദനമേകിയത് ഭാര്യ ബ്ലൈത്ത് ആണ്. ആദ്യകാലങ്ങളിൽ ഹാസ്യരചനകളാണ് ഡാൻ ബ്രൌൺ പരീക്ഷിച്ചത്. തൂലികാ നാമങ്ങളിൽ എഴുതപ്പെട്ട ഈ കൃതികളിൽ മിക്കവയിലും ബ്ലൈത്ത് സഹരചയിതാവായിരുന്നു.

1993-ൽ ന്യൂഹാംഷെയറിൽ തിരിച്ചെത്തിയ ബ്രൌൺ തന്റെ പഴയ കലാലയമായ ഫിലിപ്സ് എക്സ്റ്റർ അക്കാഡമിയിൽ അദ്ധ്യാപകനായി ജോലിനോക്കി. ഇതിനിടയിലും സംഗീതജീവിതം തുടർന്നിരുന്നു. 1994-ൽ “ഏഞ്ചത്സ് ആൻഡ് ഡീമൺസ്” എന്ന പേരിൽ ആൽബം പുറത്തിറക്കി. ഇതേ പേര് പിന്നീട് ഒരു നോവലിനും നൽകിയിട്ടുണ്ട്.
1996-ൽ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച ഡാൻ ബ്രൌൺ മുഴുവൻ സമയ എഴുത്തുകാരനായി മാറി. 1998-ൽ “ഡിജിറ്റൽ ഫോർട്രെസ്” എന്ന ആദ്യ നോവൽ പുറത്തിറക്കി. 2000-ൽ “ഏൻ‌ജത്സ് ആൻഡ് ഡീമൺസ്”, 2001-ൽ “ഡിസപ്ഷൻ പോയിന്റ്” എന്നീ നോവലുകൾക്കൂടി പുറത്തിറക്കിയെങ്കിലും ആദ്യ മൂന്നു നോവലുകളും ശ്രദ്ധിക്കപ്പെട്ടില്ല. 2003-ൽ “ദ് ഡവിഞ്ചി കോഡ്” പുറത്തിറക്കിയതോടെയാണ് ബ്രൌൺ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പുറത്തിറങ്ങിയ ആഴ്ചതന്നെ ഈ നോവൽ ന്യൂയോർക്ക്ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തി. ലോകമെമ്പാടും ആറരക്കോടിയിലേറെ പ്രതികൾ വിറ്റഴിക്കപ്പെട്ട ഡാവിഞ്ചി കോഡ് എക്കാലത്തെയും ജനപ്രിയ പുസ്തകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഡവിഞ്ചി കോഡിന്റെ വിജയത്തോടെ ബ്രൌണിന്റെ ആദ്യനോവലുകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഡാവിഞ്ചി കോഡിലെ നായക കഥാപാത്രമായ റോബർട്ട് ലാങ്ഡനെ ബ്രൌൺ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് ഏഞ്ചൽസ് ആൻഡ് ഡീമൺസ് എന്ന നോവലിലാണ്. 2004-ൽ ബ്രൌണിന്റെ നാലു നോവലുകളും ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടിയിരുന്നു.

ഗൂഢലേഖനശാസ്ത്രത്തിൽ താല്പര്യമുള്ള ഡാൻ ബ്രൌണിന്റെ മിക്ക നോവലുകളിലും കഥ വികസിക്കുന്നത് ഇത്തരം രഹസ്യപദങ്ങളുടെ ചുരുളഴിക്കുന്നതിലൂടെയാണ്. ബ്രൌണിന്റെ നോവലുകൾ നാല്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ദ ഡാവിഞ്ചി കോഡ്

(വിക്കിപീഡിയ)


2003-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ ആണ് ദ ഡാവിഞ്ചി കോഡ്. ഡാൻ ബ്രൌൺ എഴുതിയ ഈ നോവൽ കുറഞ്ഞ കാലം കൊണ്ട് ലോകമെമ്പാടും ധാരാളം വായനക്കാരെ നേടി. ക്രിസ്തീയസഭകളിൽ നിന്നും വലിയ എതിർപ്പ് നേരിടേണ്ടി വന്ന ഈ ത്രില്ലർ നാല്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. ഈ നോവലിനെ അടിസ്ഥാനമാക്കി സോണിയുടെ കൊളംബിയ പിക്ച്ചേഴ്സ് 2006 -ൽ ഇതേ പേരിൽ ഒരു ചലച്ചിത്രം പുറത്തിറക്കിയിരുന്നു. റോൺ ഹോവാർഡ്‌ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ടോം ഹാങ്ക്സ് ആയിരുന്നു.

പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന ഒരു കൊലപാതകത്തിന്റെ രഹസ്യം ചുരുൾ നിവർത്താൻ ശ്രമിക്കുന്ന റോബർട്ട് ലാങ്ഡൺ എന്ന ചിഹ്നശാസ്ത്രജ്ഞനാണ് നായകൻ. ഇതിനിടെ കൊല്ലപ്പെട്ട ഴാക് സൊനീയറുടെ ചെറുമകളായ സോഫി നെവെ ലാങ്ഡണോടൊപ്പം കൂടുന്നു. ഡാവിഞ്ചിയുടെ വിട്രൂവിയൻ മനുഷ്യന്റെ ആകൃതിയിൽ കിടക്കുന്ന മൃതശരീരത്തിൽ നിന്നും തുടങ്ങുന്ന അന്വേഷണം നായകനേയും നായികയേയും കൊണ്ടെത്തിക്കുന്നത് ക്രിസ്തുവിന്റെ കാലത്തോളം ചെന്നെത്തുന്ന ഒരു രഹസ്യത്തിലേക്കാണ്. യേശു ക്രിസ്തുവും മഗ്ദലനമറിയവും വിവാഹിതരായിരുന്നുവെന്നും അവരുടെ സന്തതിപരമ്പരകൾ ഇന്നും ജീവിച്ചിരിക്കുന്നുവെന്നും നോവലിലൂടെ ബ്രൗൺ പറയുന്നു. ഡാവിഞ്ചിയും ഐസക് ന്യൂട്ടണും ഉൾപ്പെടുന്ന മഹാന്മാർ പ്രയറിയുടെ മഹാഗുരുക്കന്മാരായിരുന്നുവെന്നും നോവൽ പറയുന്നു.

യഥാർത്ഥ സംഘടനയായ സിയോനിലെ പ്രയറിയും കത്തോലിക്കാസഭാ വിഭാഗമായ ഓപുസ് ദേയിയും നോവലിന്റെ ഇതിവൃത്തത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഈ നോവലിലെ കലാസൃഷ്ടികൾ, വാസ്തുവിദ്യ, രേഖകൾ, രഹസ്യാചാരങ്ങൾ എന്നിവ ഏതാണ്ട് കൃത്യമാണ്.

നരകത്തിന്‍റെ നിഗൂഢത ഡാൻ ബ്രൗണിന്‍റെ ഇൻഫർണോയിൽ

പത്തിൽ താഴെ പുസ്തകങ്ങളെഴുതുകയും അവ അമ്പതിലധികം ഭാഷകളിലായി 200 ദശലക്ഷം പുസ്തകങ്ങൾ വിറ്റഴിഞ്ഞ ഗ്രന്ഥകാരനാണ് ഡാൻ ബ്രൗൺ. സാഹിത്യത്തിൽ അപസർപ്പകകഥകൾക്കുശേഷം നിഗൂഢതകളുടെ പിന്നാലെ പായാനുള്ള മനുഷ്യമനസ്സിന്റെ വെമ്പലിനെ ചൂഷണം ചെയ്യുന്ന രചനകളിലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു ഡാൻ ബ്രൗൺ. സിംബോളജി അഥവാ ചിഹ്നശാസ്ത്രത്തിൽ ഹാർവാഡ് സർവ്വകലാശാലയിൽ പ്രൊഫസറായി പ്രവർത്തിക്കുന്ന റോബർട്ട് ലാങ്ഡൺ ആണ് അദ്ദേഹത്തിന്റെ നാലു നോവലുകളിലെ നായകകഥാപാത്രം. ഈ  നോവലുകളാണ് ലോകഭാഷകളിൽ പലതിലേക്കും പരിഭാഷപ്പെടുത്തുകയും വായിക്കപ്പെടുകയും ചെയ്തതു.

റോബർട്ട് ലാങ്ഡൺ ഉയരങ്ങളെ ഭയപ്പെടുകയും ചരിത്രത്തെയും കലയെയും ചിഹ്നങ്ങളെയും ആസ്വദിക്കുകയും ചെയ്യുന്ന പണ്ഡിതനായൊരു അധ്യാപകനാണ്. ചിഹ്നങ്ങളെ കൂട്ടിയിണക്കാനും നിഗൂഢഭാഷകളെയും സന്ദേശങ്ങളെയും നിർദ്ധാരണം ചെയ്തെടുക്കാനുള്ള അദ്ദേഹത്തിന്റെ അസാമാന്യ പാടവത്തെ വ്യക്തികളും സ്ഥാപനങ്ങളും ഭരണകൂടങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു. ഇതാണ് റോബർട്ട് ലാങ്ഡൺ നോവലുകളുടെ പശ്ചാത്തലം. ഈ പരമ്പരയിലെ നാലാമത്തെ നോവലായ ഇൻഫർണോയും ഇത്തരമൊരു പശ്ചാത്തലത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്.

ഒരു രാത്രി ഉറക്കമുണരുന്ന ലാങ്ഡൺ തനിക്കു പരിചിതമല്ലാത്ത ഒരു അന്തരീക്ഷത്തിലാണെന്ന് തിരിച്ചറിയുന്നു. മുറിയുടെ ജാലകക്കാഴ്ചകളിൽനിന്നും താൻ ഇറ്റലിയിലെ ഫ്ലോറൻസിലാണെന്നും ചുറ്റുപാടുകളിൽനിന്നും ഒരു ആശുപത്രിക്കിടക്കയിലാണെന്നും തിരിച്ചറിയുന്നിടത്താണ് നോവൽ തുടങ്ങുന്നത്. തുടർന്നുള്ള സംഭ്രമജനകമായ സംഭവങ്ങൾക്കിടയിൽ ഒരു വനിതാകൊലയാളിയും അമേരിക്കൻ സർക്കാരും മറ്റേതോ ഗൂഢസംഘവും തന്നെ വേട്ടയാടുകയാണെന്ന് തിരിച്ചറിവും സ്വന്തം കോട്ടിനുള്ളിലെ രഹസ്യ അറയിൽ എങ്ങിനെയോ എത്തിയ ജൈവായുധമെന്നു തോന്നിക്കുന്ന ഒരു ഉപകരണവും നിഗൂഢതകളുടെ ആഴം വർദ്ധിപ്പിക്കുന്നു. അഴിക്കുന്തോറും മുറുകുന്ന കുരുക്കുകൾക്കിടയിലൂടെ ലാങ്ഡണും അദ്ദേഹത്തെ ആശുപത്രിക്കിടക്കയിലെ ആക്രമണത്തിൽനിന്നും രക്ഷപെടുത്തിയ ഡോ. സിയന്ന ബ്രൂക്സ് എന്ന യുവ ഡോക്ടറും ചേർന്ന് അന്വേഷണം തുടരുന്നു.

ലോകത്ത് എവിടെയുള്ളവർക്കും എന്തുസേവനവും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ദി കൺസോർഷ്യം എന്നൊരു ഗൂഢസംഘത്തിന്റെ സഞ്ചരിക്കുന്ന ഓഫീസായ മെൻഡാഷ്യം എന്ന കപ്പലിലാണ് സമാന്തരമായി മറ്റൊരു കഥാതന്തു വികസിക്കുന്നത്. ഒരു വർഷം മുമ്പ് കൃത്യമായി നിശ്ചിത തീയതി ലോകം മുഴുവൻ വിവിധമാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും പ്രചരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഭ്രാന്തൻ ശാസ്ത്രജ്ഞൻ ഏല്പിച്ച വീഡിയോ ആണ് പ്രശ്നം. ലോകത്തെവിടെയോ ജലം നിറഞ്ഞ ഒരു ഗുഹയിൽ ഇവിടെ ഒരു നിശ്ചിത തീയതിയിൽ ലോകം മാറ്റിമറിയ്ക്കപ്പെടുമെന്ന സന്ദേശവും അടക്കം ചെയ്തതായിരുന്നു ആ വീഡിയോ. ആ ദിവസം ഇപ്പോൾ എത്തിയിരിക്കുന്നു.

ഈ സന്ദേശത്തെപ്പറ്റി രഹസ്യമായി അറിയാൻ ഇടയായ ലോകാരോഗ്യസംഘടന അവിടെ ഏതോ ജൈവായുധം അടക്കം ചെയ്തിരിക്കാമെന്ന ധാരണയിലെത്തുകയും ആ സന്ദേശം വിശകലനം ചെയ്ത് ആ സ്ഥലം കണ്ടെത്തി പ്രശ്നം പരിഹരിക്കാൻ ലാങ്ഡൺന്റെ സഹായം തേടുകയും ചെയ്യുന്നതാണ് കഥ. വിഖ്യാത ഇറ്റാലിയൻ കവിയായ ദാന്തെയുടെ ഇൻഫർണോ എന്ന കാവ്യഖണ്ഡത്തിലെ വരികളിലൊളിപ്പിച്ച ഒട്ടേറെ സൂചനകൾ കണ്ടെത്തി ആ പ്രശ്നത്തെ വിജയകരമായി പരിഹരിക്കുകയും ലോകം നേരിടുന്നൊരു വലിയവിപത്തിനെ തിരിച്ചറിയുകയും ചെയ്യുന്നിടത്ത് നോവൽ പുതിയ തലങ്ങളിലേക്ക് വളരുന്നു.

സമകാലികരായ നോവലിസ്റ്റുകൾക്കിടയിൽ ഡാൻ ബ്രൗണിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ രചനകളിലെ അസാമാന്യമായ പാരായണക്ഷമതയാണ്. ഇൻഫർണോയും വ്യത്യസ്തമല്ല. സാമാന്യം വലിയൊരു ആഖ്യാനമായിട്ടും ആസ്വാദകനെ മുഷിപ്പിക്കാതെ, വായിച്ചുതീർത്തിട്ട്മാത്രം താഴെവയ്ക്കാൻ പറ്റൂ എന്നൊരു നിലയിൽ കഥയിലൂടെ സഞ്ചരിക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. മലയാള വിവർത്തനം ചെയ്ത ജോണി എം എൽ മലയാളത്തിലും ഈ ശൈലി നിലനിർത്തിയിട്ടുണ്ട്. ഡാൻ ബ്രൗണിന്റെ മുൻകാല രചനകളിൽ ഡാവിഞ്ചികോഡും മാലാഖമാരും ചെകുത്താന്മാരും എന്നിവ ചലച്ചിത്രഭാഷ്യമായിട്ടുണ്ട്.

ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ് (2000)

മസാച്യുസെറ്റ്‌സിലെ വിക്ടോറിയന് മാതൃകയിലുള്ള വീട്ടില് ഒരു ദുസ്വപ്നത്തില് നിന്ന് റോബര്ട്ട് ലാങ്ഡണെ ഒരു ഫോണ്കോള് ഉണര്ത്തി. അത്യാവശ്യമായി ഒന്നു കാണണമെന്ന ഫോണ് വിളച്ചയാളുടെ ആവശ്യം നിരസിച്ച്, ഓര്മ്മകളില് മുഴുകിയിരുന്ന ലാങ്ഡണെ വീണ്ടും അസ്വസ്ഥനാക്കിയത് ഫാക്‌സ് മെഷീന്റെ മണിമുഴക്കമായിരുന്നു. അതില്നിന്ന് പുറത്തുവന്ന പേജിലുണ്ടായിരുന്ന രൂപം അയാളെ ഞെട്ടിച്ചു. അതൊരു പുരുഷന്റെ നഗ്നമായ മൃതദേഹമായിരുന്നു. അതിന്റെ തല ഒടിച്ച് മുഖം പൂര്ണ്ണമായി പിന്നോട്ടാക്കിയിരിക്കുന്നു. നെഞ്ചില് ഭീകരമാം വിധം ചാപ്പ കുത്തിയ ഒരു കരിഞ്ഞ പാടുണ്ടായിരുന്നു.മൃതദേഹത്തിന്റെ ഭീകരതയേക്കാള് ലാങ്ഡണെ സംഭ്രമത്തിലാഴ്ത്തിയത് ചാപ്പ കുത്തപ്പെട്ട ആ വാക്കായിരുന്നു. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്ത വണ്ണം അയാള് വീണ്ടും വീണ്ടും ആ വാക്കിലേക്ക് നോക്കി. ഒടുവില് അയാളുറപ്പിച്ചു. ആ വാക്ക്ഇല്യുമിനാറ്റി എന്നുതന്നെ.ഡാ വിഞ്ചി കോഡിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രിയനായകനായി വളര്ന്ന റോബര്ട്ട് ലാങ്ഡണിന്റെ ആദ്യസാഹസികയജ്ഞം ആരംഭിച്ചത് ഇങ്ങനെയായിരുന്നു. ആ കഥയാണ് ഡാവിഞ്ചി കോഡിനും ഒരുവര്ഷം മുമ്പ് എഴുതപ്പെട്ടഏയ്ഞ്ചല്സ് ആന്ഡ് ഡീമന്സ്എന്ന നോവലിലൂടെഡാന് ബ്രൗണ്പറഞ്ഞത്. ചിഹ്നശാസ്ത്രകാരന് ലാങ്ഡണ് വത്തിക്കാന് നഗരത്തില് നടത്തിയ സാഹസികതയുടെ കഥ പറഞ്ഞ ഈ നോവല് 2011ല് ഡി സി ബുക്‌സ്മാലാഖമാരും ചെകുത്താന്മാരുംഎന്നപേരില് മലയാളത്തിലേക്ക് തര്ജ്ജമ ചെയ്തിരുന്നു.മനുഷ്യന് അറിയാവുന്നതില് വച്ച് ഏറ്റവും ശക്തമായ ഊര്ജ്ജ സ്രോതസ്സാണ് ആന്റിമാറ്റര്. അതിന്റെ ഓരോ ഗ്രാമും 20 കിലോ ടണ് അണുബോംബിന്റെ ഊര്ജം ഉള്ക്കൊള്ളുന്നു. എക്കാലത്തും ഉണ്ടാക്കപ്പെട്ടിട്ടുള്ള ഈ മാരകായുധത്തിന്റെ സഹായത്തോടെ വത്തിക്കാന് നഗരത്തെ എല്ലാതാക്കാന് ശ്രമിക്കുകയാണ് ഇല്യുമിനാറ്റി എന്ന സംഘടന. ലാങ്ഡണ് പോരാടുന്നത് അവര്ക്കെതിരെയാണ്. വത്തിക്കാനില് പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള ചടങ്ങ് നടക്കുകയാണെന്നത് വരാനിരിക്കുന്ന ദുരന്തത്തിന്റെ ഭീകരത വര്ദ്ധിപ്പിക്കുമെന്നും തീര്ച്ച.ഡാ വിഞ്ചി കോഡ്പോലെതന്നെ വായിച്ചു തുടങ്ങിയാല് തീര്ക്കാതെ എഴുന്നേല്ക്കാന് പറ്റാത്തവിധം ആകാംക്ഷാഭരിതമാണ്‌ മാലാഖമാരും ചെകുത്താന്മാരും.പത്രപ്രവര്ത്തകനും പംക്തികാരനും വിവര്ത്തകനുമായ എം.ടി.ബേബിയാണ്മാലാഖമാരും ചെകുത്താന്മാരുംപരിഭാഷ നിര്വ്വഹിച്ചത്. ബേബിയുടെ പരിഭാഷഡാ വിഞ്ചി കോഡ്പോലെ ഈ പുസ്തകത്തിന്റെ മലയാളം പതിപ്പിനെയും ചേതോഹരമാക്കി.

ദ ഡാവിഞ്ചി കോഡ് (2003)
പാരീസിലെലൂവ്ര് മ്യൂസിയത്തിൽ നടന്ന ഒരു കൊലപാതകത്തിന്റെ രഹസ്യം ചുരുൾ നിവർത്താൻ ശ്രമിക്കുന്ന റോബർട്ട് ലാങ്ങ്ട്ടൻ എന്ന ചിഹ്നശാസ്ത്രജ്ഞനാണ് നായകൻ. ഇതിനിടെ കൊല്ലപ്പെട്ട ഴാക് സൊനീയറുടെ ചെറുമകളായ സോഫി നെവെ ലാങ്ടണോറ്റൊപ്പം കൂടുന്നു.ഡാവിഞ്ചിയുടെവിട്രൂവിയൻ മനുഷ്യന്റെആകൃതിയിൽ കിടക്കുന്ന മൃതശരീരത്തിൽ നിന്നും തുടങ്ങുന്ന അന്വേഷണം നായകനേയും നായികയേയും കൊണ്ടെത്തിക്കുന്നത് ക്രിസ്തുവിന്റെ കാലത്തോളം ചെന്നെത്തുന്ന ഒരു രഹസ്യത്തിലേക്കാണ്.യേശു ക്രിസ്തുവുംമഗ്ദലനമറിയവുംവിവാഹിതരായിരുന്നുവെന്നും അവരുടെ സന്തതിപരമ്പരകൾ ഇന്നും ജീവിച്ചിരിക്കുന്നുവെന്നും നോവലിലൂടെ ബ്രൗൺ പറയുന്നു. ഡാവിഞ്ചിയുംഐസക് ന്യൂട്ടണുംഉൾപ്പെടുന്ന മഹാന്മാർ പ്രയറിയുടെ മഹാഗുരുക്കന്മാരായിരുന്നുവെന്നും നോവൽ പറയുന്നു.യഥാർത്ഥ സംഘടനയായ സിയോനിലെ പ്രയറിയുംകത്തോലിക്കാസഭാവിഭാഗമായഓപുസ് ദേയിയുംനോവലിന്റെ ഇതിവൃത്തത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഈ നോവലിലെ കലാസൃഷ്ടികൾ, വാസ്തുവിദ്യ, രേഖകൾ, രഹസ്യാചാരങ്ങൾ എന്നിവ ഏതാണ്ട് കൃത്യമാണ്. ക്രൈസ്‌തവ സഭയ്‌ക്ക് തലവേദന തീര്ത്തുകൊണ്ടായിരുന്നു ഡാവിഞ്ചി കോഡ് പ്രശസ്‌തിയിലേക്കുയര്ന്നത്. ഗൂഢലേഖന ശാസ്‌ത്രത്തില് താല്പര്യമുള്ള ബ്രൌണിന്റെ മിക്ക നോവലുകളും എഴുതപ്പെട്ടിരിക്കുന്നതും ഈ രീതി പരമാവധി ഉപയോഗിച്ചാണ്. ഡാവിഞ്ചി കോഡിന്റെ ത്രില് ആദ്യാവസാനം വരെ വായനക്കാര്ക്ക് നഷ്‌ടപ്പെടാതിരിക്കുന്നതിലെ പ്രധാന കാരണവും ഇത്തരത്തിലുള്ള ബ്രൌണിന്റെ എഴുത്തായിരുന്നു.
ദ് ലോസ്റ്റ് സിംബൽ (2009)

ഇൻഫേർണോ ( 2013 )
ഗൂഢഭാഷകളും പ്രതീകങ്ങളും രഹസ്യസൂചനകളും കലയും ചരിത്രവും ശാസ്ത്രവും അനുയോജ്യമാംവിധം ചാലിച്ച്, ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തന്തലങ്ങള് സൃഷ്ടിച്ച ഡാന് ബ്രൗണിന്റെ ഏറ്റവും പുതിയ നോവല്. തലയ്ക്കുവെടിയേറ്റ്, ഒരു അര്ദ്ധരാത്രിയില് ഇറ്റലിയിലെ ഫ്‌ളോറന്സില് ഉറക്കമുണര്ന്ന ഹാര്വാര്ഡിലെ സിംബോളജി പ്രൊഫസ്സര് റോബര്ട്ട് ലാങ്ഡണ് തനിക്കു കഴിഞ്ഞ മുപ്പത്തിയാറു മണിക്കൂറില് നടന്നതൊന്നും, താന് എന്തിന് എങ്ങനെ ഇറ്റലിയില് എത്തി എന്നതുള്പ്പെടെ ഓര്മ്മയില്ലെന്ന് ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. തന്റെ ജീവന് രക്ഷിച്ചസിയന്ന ബ്രൂക്‌സ് എന്ന വനിതാ ഡോക്ടറോടൊപ്പം ലാങ്ഡണ് നടത്തുന്ന അന്വേഷണവും പ്രത്യക്ഷത്തില് ഒരു കാരണവുമില്ലാതെ തന്നെ പിന്തുടരുന്ന ഒരു പെണ്കൊലയാളിയില്നിന്നും മറ്റൊരു ഗൂഢസംഘത്തില്നിന്നുമുള്ള ഒളിച്ചോട്ടത്തിനുമിടയില് ലോകാവസാനത്തിനുതന്നെ കാരണമാകുന്നൊരു ക്യുെണ്ടത്തലിനൊരുമ്പെട്ട, ദാന്തെയുടെ ഇന്ഫര്ണോ എന്ന കാവ്യത്തിന്റെ ആരാധകനായ, ഭ്രാന്തന് ശാസ്ത്രകാരനുമായി ബന്ധപ്പെട്ട ഒട്ടേറെ രഹസ്യസൂചകങ്ങളുടെ കെട്ടുകള് അഴിക്കുന്നു. ഒപ്പംതന്നെ ലോകാരോഗ്യസംഘടന ഏല്പിച്ച വലിയൊരു രക്ഷാദൗത്യവും നിറവേറ്റുന്നു. കാലാതീതമായ ചരിത്രസ്മാരകങ്ങളിലൂടെയും സാംസ്‌കാരിക പ്രതീകങ്ങളിലൂടെയും സഞ്ചരിച്ചുകൊ്യുണ്ട് ഉദ്വേഗജനകമായ വായനാനുഭവം നല്കുന്ന ലോകോത്തര കൃതി.
ഡിജിറ്റൽ ഫോർട്രസ് (1998).
ഡിസപ്ഷൻ പോയന്റ്(2001)

“ദ് ഡവിഞ്ചി കോഡ്” 2006-ൽ അതേ പേരിൽ ചലച്ചിത്രമായി. റോൺ ഹോവാർഡ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടോം ഹാങ്ക്സ് നായകനായി. നോവലിന്റെ ജനപ്രീതിയെത്തുടർന്ന് വൻപ്രതീക്ഷയോടെ പുറത്തിറങ്ങിയ സിനിമ ആഗോളതലത്തിൽ 750 ദശലക്ഷം ഡോളർ വരുമാനമുണ്ടാക്കി.മറ്റൊരു നോവലായ ഏഞ്ചത്സ് ആൻഡ് ഡീമൺസ് 2009-ൽ അതേ പേരിൽ ചലച്ചിത്രമായി. സംവിധാനം, വീണ്ടും റോൺ ഹോവാർഡ്.“ദ് ഡവിഞ്ചി കോഡ്”-ലെ കേന്ദ്രകഥാപാത്രമായ റോബർട്ട് ലാങ്ഡൺ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഈ നോവലിലാണ്. ഈ ചിത്രത്തിലും ടോം ഹാങ്ക്സ് ആ കഥാപാത്രത്തെ അവതരിപ്പിച്ചു.

📚 ലാസർ ഡിസൽവയുടെ ഡാവിഞ്ചി കോഡിനെ കുറിച്ചുള്ള ഒരു അവലോകനം കൂടി ചർച്ചയ്ക്കായി നൽകുന്നു. വിവാദ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റേതാണ്. യോജിക്കാനും വിയോജിക്കാനും എനിക്കും നിങ്ങൾക്കും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്എന്നോർമിപ്പിച്ചു കൊണ്ട്🙏

       
കൃഷ്ണന്‍ നായരുടെ ഭാഷ ഉപയോഗിച്ച് പറഞ്ഞാല്‍ 'ഡാ വിഞ്ചി കോഡു' എന്ന നോവല്‍ ഒരു 'ട്രാഷ്' ആണ്. ഒരു മൂന്നാംകിട ത്രില്ലര്‍. നല്ല പ്രായത്തില്‍ സിഡ്നി ഷെല്‍ഡനെയും ജെഫ്രി ആര്‍ച്ചറേയും ഹാരോള്‍ഡ്‌ റോബിന്‍സിനെയും ഒക്കെ വായിച്ചിട്ടില്ലാത്തത് കൊണ്ടാവും സക്കറിയക്ക് പോലും ആ പുസ്തകത്തെ കുറിച്ച് പേജുകള്‍ എഴുതേണ്ടി വന്നത്. ക്രിസ്തുമതത്തെ അതിന്റെ അന്ത:സത്തയില്‍ പോറ ലേല്പ്പിക്കാന്‍ പര്യാപ്തമായ ഗഹനത ഈ പുസ്തകത്തിനില്ല.

ക്രിസ്തുമതത്തിനുള്ളില്‍ തന്നെ വകഭേദങ്ങളോടെ നിലനില്‍ക്കുന്ന എത്രയോ ചെറു വിശ്വാസകൂട്ടായ്മകളുണ്ട് എന്ന സമകാലിക വസ്തുത, കാക്കത്തൊള്ളായിരം ക്രിസ്ത്യന്‍ സഭകളുടെ ആവാസകേന്ദ്രമായ കേരളത്തിലെ ജനങ്ങള്‍ക്ക്‌ പറഞ്ഞ് മനസ്സിലാക്കിത്തരേണ്ട കാര്യമില്ല. അതിലൊരു കൂട്ടര്‍ തങ്ങള്‍ ക്രിസ്തുവിന്റെ വംശപരമ്പരയില്‍ പെട്ടവരാണ് എന്ന് വിശ്വസിക്കുന്നു. കേരളത്തിലെ ഒരു കൂട്ടം ക്രിസ്ത്യാനികള്‍, ചരിത്രപരമായി, പറയത്തക്ക അടിസ്ഥാനം ഒന്നുമില്ലെങ്കിലും, തങ്ങള്‍ വിശുദ്ധ തോമസ്‌ നേരിട്ട് മാമോദീസ മുക്കിയ ബ്രാഹ്മണരുടെ വംശപരമ്പരയാണെന്ന് അവകാശപ്പെടുന്നത് പോലെ ഒരു ഭോഷ്ക്കായി അതിനെ കാണാനുള്ള വിശാലത ക്രിസ്തുസഭയ്ക്കും സമൂഹത്തിനും ഇനിയും ഉണ്ടായിട്ടില്ല എന്നത് സഹതാപം അര്‍ഹിക്കുന്നു. യേശുക്രിസ്തുവിന്റെ വചനം "എന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ" എന്നല്ല, "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ" എന്നാണ്. ബഹുസ്വരതയെ ഉള്‍കൊള്ളുന്ന അതിന്റെ മാനവീകതയെ മറന്നുപോകരുത് ഒരു ക്രിസ്ത്യാനിയും. നാലഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സൃഷ്ടിക്കപ്പെട്ട, ലോകം ഇന്നുവരെ കണ്ട ഏറ്റവും നല്ല ചില ക്ലാസിക്കുകളുടെ രചയിതാവ് എന്ന് പറയപ്പെടുന്ന ഷേക്സ്പിയറുടെ അസ്തിത്വം പോലും നമുക്കിന്നും കൃത്യമായി നിര്‍ണയിക്കാനാവാതിരിക്കെ രണ്ടായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്നു എന്ന് ഒരു മൂന്നാംകിട നോവല്‍ അവകാശപ്പെടുന്ന സംഭവം, വിശ്വാസികള്‍ ചരിത്രമായി തെറ്റിദ്ധരിചേക്കും എന്ന് സഭ ഭയപ്പെടുന്നുവെങ്കില്‍, അതെന്തു വിശ്വാസമാണ്...? ഇത്ര ശിഥിലമായ ഒരു വിശ്വാസസംഹിതയാണോ അവര്‍ തങ്ങളുടെ അല്‍മായ സമൂഹത്തിനു നല്‍കിയിരിക്കുന്നത്...?

ഒരു പുരോഹിതന്‍ കൊലപാതകങ്ങള്‍ നടത്തുന്നതും നഗ്നനായി ആരാധന നടത്തുന്നതുമാണ് പ്രകോപനപരമായ രംഗങ്ങളെന്നു വായിക്കാന്‍ ഇടയായി. ഇത് രണ്ടും ഒരു നോവലില്‍ ചിത്രീകരിക്കാന്‍ പാടില്ല എന്ന് വന്നാല്‍ എഴുത്തുകാര്‍ കുഴഞ്ഞത് തന്നെ. ഒരു സന്യാസി ബലാല്‍സംഗം ചെയ്യുന്നത് ചിത്രീകരിച്ചാല്‍ സന്യാസികളും, ഒരു ഡോക്ടര്‍ നിയമരഹിതമായി ഗര്‍ഭചിദ്രം നടത്തുന്നത് ചിത്രീകരിച്ചാല്‍ ഡോക്ടര്‍മാരും തൂപ്പുകാരന്‍ ഓടയിലേക്ക്‌ മൂത്രമൊഴിക്കുന്നത് ചിത്രീകരിച്ചാല്‍ തൂപ്പുകാരും ഒക്കെ പ്രതിഷേധത്തിനും നിയമനടപടിക്കും മുതിര്‍ന്നാല്‍ കഥയെഴുത്തുകാരൊക്കെ കടപൂട്ടി വീട്ടിലിരിക്കുകയെ നിവൃത്തിയുള്ളൂ.


എന്നാലിവിടെ അതുപോലുമല്ല പ്രശ്നം. കൊലപാതകം നടത്തുന്നവന്‍ പുരോഹിതവസ്ത്രം ധരിച്ചവന്‍ എന്നതിനപ്പുറം പുരോഹിതനായി അവരോധിക്കപെട്ടവനാണെന്ന് നോവലില്‍ എവിടെയും സൂചനകള്‍ ഇല്ല. എന്നാല്‍ ചെറുപ്പം മുതല്‍ തെരുവില്‍ വളര്‍ന്ന്, കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ നടത്തി ജയിലിലടയക്കപെട്ട ഒരു മനോരോഗിയാണെന്ന് വ്യക്തമായി നോവലിസ്റ്റു പറയുന്നുമുണ്ട്. അയാളുടെ വിശ്വാസം ഒരു സൈക്കോപാത്തിന്റെ അടിമത്തമാണ്‌. മറ്റൊരു ക്രൈം ചെയ്യുന്നതിനപ്പുറം വേറൊന്നുമല്ല അയാള്‍ക്കത്. അതുകൊണ്ട് തന്നെയാണ് ഒരു പ്രാര്‍ത്ഥനയുടെ അനുധാവനതയോടെയും സൂക്ഷ്മതയോടെയും അയാള്‍ക്ക്‌ കൊലപാതകങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നത്. ഓരോ കൊലപാതകത്തിന് ശേഷവും തന്റെ മുറിക്കുള്ളില്‍ എത്തികഴിഞ്ഞാണ് അയാള്‍ നഗ്നനായി ആരാധനയില്‍ ഏര്‍പ്പെടുന്നത്. ആ നഗ്നതയെ മറ്റു പലതിനുമോടൊപ്പം ഭ്രാന്തിന്റെ ബഹിര്‍സ്ഫുരണമായി കാണാവുന്നതാണ്. എന്നാല്‍ പ്രാര്‍ഥനയില്‍ നഗ്നത നിഷിദ്ധമാണ് എന്ന് അര്‍ത്ഥമാക്കരുത്. വിശുദ്ധ ഫ്രാന്‍സീസ് അസീസി മുറിക്കുള്ളില്‍ അടച്ചിരുന്നല്ല, നിരത്തിലൂടെ നഗ്നനായി നടന്നുകൊണ്ടാണ് തന്റെ ദിവ്യത്വം പ്രഘോഷിച്ചത്.

ലളിതമായ, സ്നേഹാതിഷ്ടിതമായ ഒരു അത്യാത്മികതയുടെ സന്ദേശവാഹകരാവുക എന്നതിനപ്പുറം മറ്റൊന്നും തന്റെ ശിഷ്യഗണങ്ങളില്‍ നിന്നും യേശുക്രിസ്തു ആഗ്രഹിക്കുന്നുണ്ടാവില്ല. മരണത്തില്‍ നിന്നും ഉയരത്തെണീറ്റു എന്ന് വിശ്വസിക്കപ്പെടുന്ന ദിവ്യദേഹത്തെ രക്ഷിക്കാന്‍ നശ്വരരായ നമ്മള്‍ ബുദ്ധി മുട്ടേണ്ടതുണ്ടോ? ഉത്തരം യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ടല്ലോ: "നിങ്ങള്‍ എന്തിന് എന്നെ ഓര്‍ത്ത്‌ വിലപിക്കുന്നു, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത്‌ കരയുവിന്‍"

(ലാസർ ഡിസൽവ)