29-08-2017

🍁🍁🍁🍁🍁🍁🍁
കാഴ്ചയിലെ വിസ്മയം... അവതരണം: പ്രജിത
🎉🎉🎉🎉🎉🎉🎉

🌘ദൃശ്യകലയുടെ വരമൊഴിയിണക്കത്തിലേക്ക് സ്വാഗതം.... 


സുഹൃത്തുക്കളെ
      'ദൃശ്യകലയുടെ വരമൊഴിയിണക്കത്തിന്റെ'നാൽപത്തിയൊന്നാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നു കാക്കരശ്ശിനാടകം.

കാക്കാരിശ്ശിനാടകം
കേരളത്തിലെ നാടോടികളായ കാക്കാലന്മാർ പരമ്പരാഗതമായ രീതിയിൽ അവതരിപ്പിച്ചു വരുന്ന ആക്ഷേപഹാസ്യനാടകമാണ് കാക്കരിശ്ശിനാടകം. കേരളത്തിലെ നാടോടികളായകാക്കാലന്മാർ പരമ്പരാഗതമായ രീതിയിൽ അവതരിപ്പിച്ചു വരുന്ന ആക്ഷേപഹാസ്യനാടകമാണ്കാക്കരിശ്ശിനാടകം.സംഗീതം, സംഭാഷണം, നൃത്തം, ആംഗികാഭിനയം തുടങ്ങിയവ ഉൾച്ചേർന്ന കലാരൂപമാണ് കാക്കാരിശ്ശി നാടകം.മധ്യതിരുവതാംകൂറിനു തെക്കോട്ടുള്ള പ്രദേശങ്ങളിൽ നിലനിന്നു പോന്നിരുന്ന ഒരു നാടൻ കലയാണിതു്. മധ്യതിരുവതാംകൂറിൽ പാണന്മാർ,കമ്മാളന്മാർ എന്നിവരും, തെക്ക് ഈഴവരുംകുറവരുമാണ് ഇവ അവതിരിപ്പിക്കുന്നതു്.

കാക്കാരിശ്ശികളി. കാക്കാലച്ചിനാടകം, കാക്കാരുകളി എന്നും കേരളത്തിൻറെ ചിലഭാഗങ്ങളിൽ അറിയപ്പെടുന്നു.ശിവൻ,പാർ‍വതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളള അടിസ്ഥാനമാക്കിയാണ് നാടകങ്ങൾ അരങ്ങേറുന്നത്. ഇവർ സമൂഹത്തിലെ ഏറ്റവും താഴ്ന്ന സമുദായമായ കാക്കാലന്മാരുടെ ഇടയിൽ ജനിക്കുന്നതായാണ് കഥയുടെ പ്രധാന ചട്ടക്കൂട്. ഇതിനോട് അനുദിനത്തിലെ കഷ്ടപ്പാടുകളും വിഷമതകളും മനുഷ്യന്റെ വിവിധഭാവങ്ങളും ചേർത്താണ് കഥയുടെ മറ്റു ഭാഗങ്ങൾ രൂപപ്പെടുത്തുന്നത്. മൂന്ന് പ്രധാന തരങ്ങളിലാണ് കാക്കരശ്ശി നാടകം അവതരിപ്പിച്ചു വരുന്നത്.                      

പേരിനു പിന്നിൽ👇                      
കുറവർ, ഈഴവർ, നായന്മാർ എന്നീ സമുദായങ്ങൾ ഇന്ന് ഈ നാടകരൂപം അവതരിപ്പിക്കുന്നുണ്ടെങ്കിലും ആദ്യകാലങ്ങളിൽ കാക്കാലർ എന്ന നാടോടിവർഗ്ഗമാണ് ഈ കലാരൂപം അവതരിപ്പിച്ചിരുന്നത്. അവരിൽ നിന്നാണ് കാക്കാരിശ്ശി എന്ന പേരു ലഭിക്കുന്നത്.                      

തരംതിരിവ്👇                      
കാക്കാരുകളി ഇന്ന് മൂന്ന് തരത്തിലാണ്‌ അവതരിപ്പിക്കപ്പെടുന്നത്.തിരുവനന്തപുരത്തിനടുത്തുള്ള കല്ലറ,വിതുര, പേരയം എന്നീ ഗ്രാമപ്രദേശങ്ങളിൽമലവേടരാണ് കാക്കാരുകളി അവതരിപ്പിക്കുന്നത്.നെടുമങ്ങാടുംആറ്റിങ്ങലും ഈ നാടോടി നൃത്തം കുറവരാണ്‌ അവതരിപ്പിച്ചു വരുന്നത്. ഈ നൃത്തരൂപത്തിൽ ആകൃഷ്ടരായി ഈഴവരും നായന്മാരും കാക്കാരിശ്ശി നാടകം അവതരിപ്പിച്ചു വരുന്നതാണ്‌ മൂന്നാമത്തെ തരം. ഇവർ കൂടുതലായും നഗരപ്രാന്തങ്ങളിലാണ് നാടകം അവതരിപ്പിക്കുന്നത്. നെടുമങ്ങാടുള്ള കാക്കാരിശ്ശി കളിക്കാർ കുറവരും ഈഴവരും അടങ്ങിയ സംഘമാണെങ്കിൽതിരുവല്ലയിലുംപന്തളത്തുമുള്ളകാക്കാരിശ്ശികളിക്കാർ പ്രധാനമായും നായർ സമുദായാംഗങ്ങളാണ്‌‍.                      

ഉത്ഭവം👇                      
ഈ കലാരൂപത്തിന്റെ ഉത്ഭവം തമിഴ്‌നാട്ടിൽനിന്നാണ്‌‍.  മലവേടർ അവതരിപ്പിക്കുന്ന കാക്കാരിശ്ശി വേടരുകളി എന്നറിയപ്പെടുന്ന (തമിഴ്) ഒന്നിൽ നിന്നാണ് ഉത്ഭവം കൊണ്ടത്. കുറവർ അവതരിപ്പിക്കുന്നതിന്റെ പൂർവ രൂപമാകടെ കുറത്തികളിയും. എന്നാൽ മേൽ പറഞ്ഞ പൂർവരൂപങ്ങളിൽ നിന്ന് കാക്കാരിശ്ശികളിയിലേക്കുള്ള പരിണാമ എങ്ങനെയായിരുന്നു എന്ന് വ്യക്തമായ അറിവില്ല. ഗ്രാമപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലാരൂപം നഗരങ്ങളിലുള്ളവരേയും ആകർഷിക്കുകയും കൂടുതൽ അന്യജാതിക്കാർ ഈ കലാരൂപത്തെ വളർത്താൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്.                      

കളി👇                      
കാക്കാന്മാർ കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ അരങ്ങിൽ പ്രവേശിക്കുന്നതോടെ കളി ആരംഭിക്കുന്നു. കളിയരങ്ങിലേക്ക് കാക്കാന്റെ പിന്നിലായി വരുന്ന തമ്പ്രാനുമായുള്ള ചോദ്യോത്തരത്തിലൂടെയാണ് കളിയുടെ ആരംഭം. കളി ഏകദേശം നാലുമണിക്കൂറോളം നീണ്ടുനിൽക്കും. കളിക്കിടയിൽ പല ഉപകഥകളും കൂട്ടിചേർക്കാറുണ്ട്. ഇത് കളിയുടെ ദൈർഘ്യം കൂട്ടുന്നു. പ്രാകൃത രീതിയിലുള്ള വേഷവിധാനങ്ങളാണ് ഉപയോഗിക്കുന്നതു്. വാദ്യോപകരണങ്ങളായി ഇലത്താളം,ഗഞ്ചിറ, മൃദംഗം, കൈമണി എന്നിവ ഉപയോഗിക്കുന്നു.

കളിയിലെ കഥാസന്ദർഭത്തിനനുസരിച്ച് സ്വന്തം രീതിയിൽ കാക്കാൻ പുരാണകഥാഖ്യാനം നടത്തുന്ന പതിവും കാക്കരിശ്ശി നാടകത്തിനുണ്ട്. ഒരുദാഹരണം:-

" സുന്ദരിയാം സീത തൻറെ വാർത്തയൽപ്പം ചൊല്ലാം രാമദേവൻ കാനനത്തിൽ പോകുമെന്നു ചൊല്ലി കാനനത്തിൽ പോകുമെങ്കിൽ ഞാനും കൂടിപോരും കാന്നത്തിൽ ചെന്നു പർണ്ണ ശാലയതും കെട്ടി തമ്പിയായ ലക്ഷ്മണനെ കാവലാക്കിവെച്ചു രാമദേവൻ കാനനത്തിൽ മാൻ പിടിപ്പാൻ പോയി മാൻ പിടിപ്പാൻ ചെന്നവസ്ഥ രാവണനറിഞ്ഞു................"

1
2
3
4
പുരുഷകഥാപാത്രം

കാക്കാലർ👇
കേരളത്തിലെ ജാതിസമ്പ്രദായത്തിൽ ഏറ്റവും താഴെക്കിടയിലുള്ളവരെന്ന് കരുതിപ്പോന്നിരുന്ന കാക്കാലർ നാടോടികളായ വർഗ്ഗങ്ങളാണ്‌. ഇന്നും അവർ നാടോടി പാരമ്പര്യം ഏറെക്കുറെ കാത്തുസൂക്ഷിക്കുന്നു. ഭിക്ഷാടനം അവർ അവരുടെ പൈതൃകമായി ലഭിച്ച ജോലിയായി കരുതിപ്പോരുന്നു.ഹസ്തരേഖാശാസ്ത്രം, പക്ഷിശാസ്ത്രംതുടങ്ങിയ ജോലികളും അവർ ചെയ്തുവരുന്നു. കുട നന്നാക്കുന്നവരും ചെരുപ്പുകുത്തികളും ഉണ്ട്. തമിഴും മലയാളവും കലർന്ന ഭാഷയാണ്‌ ഉപയോഗിക്കുന്നത്. കാക്കാരിശ്ശി നാടകത്തിന്റെ പേർ അവരിൽ നിന്നാണുണ്ടായത്.                      
കാക്കാരുകളി തിരുവനന്തപുരത്ത് നടപ്പാക്കിയത് പുലയരിലെ കലാകാര ന്മാരാണ്. വളരെ പണ്ട് നന്തന്‍ കോട്ടും, കുന്നുകുഴിയിലും പുയര്‍ക്കിടയില്‍ കാക്കാരുകളി സംഘങ്ങള്‍ ഉണ്ടായുരുന്നു. എന്റെ പിതാവ് ശങ്കു ആശാന്‍ പോലും പഴയകാല കാക്കാരുകളി സംഘത്തിലെ പ്രധാന നായകവേഷം കെട്ടി ആടിയ ആളായിരുന്നു. കാക്കാരു കളിയില്‍ പുലയരല്ലാതെ മറ്റൊരു സമുദായ ക്കാരും ആകാലത്ത് അഭിനയി ച്ചിരുന്നില്ല. ആദ്യ മലയാള സിനിമയിലെ നായിക പി.കെ. റോസിയാണ് നന്തന്‍ക്കോട് ആമത്തറയിലെ കക്കാരുകളി സംഘത്തിലെ ആദ്യത്തെ കാക്കാത്തിവേഷം കെട്ടിയ യുവതി. നന്തന്‍കോട് സ്വദേശി കുടുക്കനാ ശാനെന്ന ശിവരാജനാണ് റോസിയുടെ ഗുരു. ആ കാലം വരെയ്ക്കും സ്ത്രീകളാരും തന്നെ കാക്കാരു  കളിയില്‍ അഭിനയി ച്ചിരുന്നില്ല. പെണ്‍വേഷം കെട്ടിയാണ് കാക്കാത്തിയായി അഭിനയിച്ചി രുന്നത്.

ഇന്നത്തെ സംഗീത നാടകങ്ങളുടെ ഏതാണ്ടൊരു സമന്വയ രൂപമായിരുന്നു പഴയകാലത്തെ കാക്കാരു കളിക്കുണ്ടാ യിരുന്നത്. പാട്ടും നൃത്തവൂം അഭിനയനും ഒക്കെ കൂടികലര്‍ന്ന ഇതിന്റെ ഇതിവൃത്തം ശിവ പാര്‍വ്വതിമാര്‍ കുറവനും കുറത്തിയു (കാക്കാനും, കാക്കാത്തിയും) മായി ഭൂമിയില്‍ ദേശാടനം നടത്തുന്നതാണ്. മൃദംഗം, ഇലത്താളം, ഹര്‍മോണിയം, ഗഞ്ചിറ, ചെണ്ട, വീക്ക്, തപ്പ് തുടങ്ങിയ വാദ്യോപകര ണങ്ങളാണ് കാക്കാരുകളിക്ക് മികവേകിയിരുന്നത്. വന്ദനത്തോ ടൊപ്പമാണ് കാക്കാരു കളിക്ക് തുടക്കം കുറിച്ചിരുന്നതും. പിന്നീട് ഉയര്‍ത്തിപ്പിടിച്ച ഒരു വലിയ തീപ്പാന്തവുമായി താളം ചവിച്ചി ചുവടുകള്‍വച്ച് കാക്കാലന്‍ രംഗ പ്രവേശനം നടത്തുന്നു. തുടര്‍ന്ന് തമ്പ്രാന്റെ ചോദ്യങ്ങള്‍ക്ക് കാക്കാലന്‍ നല്‍കുന്ന മറുപടികളുലൂടെ കഥയുടെ ചുരുള്‍ നിവര്‍ക്കുന്നു. പാമ്പാട്ടം നടത്തുമ്പോള്‍ പാമ്പിന്റെ കടിയേറ്റ സുന്ദരകാക്കാന്‍ ബോധം കെട്ടു വീഴുന്നതും കാക്കാത്തിയും സഹോദരനായ അഴകേശനും വന്നു ചേരുന്നതു മായിരിക്കും അടുത്തരംഗം. അവസാനം വെളിച്ചപ്പാടു തുളളുന്ന പതിവുമുണ്ട്. കാക്കാരുകളിക്ക് കൊഴുപ്പേകുന്ന രംഗാവി ഷ്‌ക്കാരമാണ് അവസാന രംഗം. ചെണ്ടയും വീക്കും ചിലപ്പോള്‍ തപ്പും കൊണ്ടുളള മേളക്കൊഴുപ്പ് കാണികളെ ഉത്തേജിത രാക്കാറുണ്ട്. അവതര ണത്തില്‍ പ്രാദേശികമായ ചില വ്യത്യാസങ്ങള്‍ പിന്നീട് ഉണ്ടായി കൊണ്ടിരുന്നു. സമൂഹത്തിലെ കൊള്ളരു തായ്മകളെ പരിഹസിക്കുന്ന തരത്തിലുളള തായിരുന്നു പുലയരുടെ കാക്കാരുകളി. പക്ഷെ ഇന്ന് ആ കലാരൂപം പൂര്‍ണ്ണമായി അന്യം നിന്നു പോയിരിക്കുന്നു. കാരണം അന്യവല്‍ക്കരണം തന്നെ. തമിഴകമാണ് കാക്കാരു കളിയുടെ ഉത്ഭവകേന്ദ്രം.                      
(കാക്കരശ്ശിനാടകകലാകാരൻ കുന്നുകുഴി .എസ്.മണി എഴുതിയ ലേഖനത്തിൽ നിന്നും... )  

***********************************************************                
Ratheesh: ഇതേക്കുറിച്ച് ഗവേഷണം നടത്തിയവർ കാക്കാലനെന്ന നാടോടി സമുദായം യാതൊരു കലാരൂപവും അവതരിപ്പിച്ചിട്ടില്ലെന്നാണ്.
Prajitha: മാഷ് പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു.തിരുവിതാംകൂറിൽ മാത്രം പുലയർ നടത്തിപ്പോന്ന നാടൻ കലാരൂപം എന്ന് കുന്നുകുഴി. എസ്.മണിയുടെ ലേഖനത്തിൽ പറയുന്നുണ്ട്                        
seetha: ഈ കലാരൂപത്തിന് ഉപയോഗിക്കുന്ന ഭാഷയെ പറ്റി എന്തെങ്കിലും പരാമര്ശിക്കുന്നുണ്ടോ ടീച്ചറേ
kala:നാട്ടിൽ നടക്കും കാര്യങ്ങൾ
നാടൻ മട്ടിലുതട്ടിയും
ആക്ഷേപഹാസ്യം കൈക്കൊണ്ടു
ആളുകൾക്കുണർവേകിയും
            കാക്കാലൻ കാക്കാത്തിയൊത്തു
             നൃത്ത ഗീതങ്ങളാടിയും
             ശിവപാർവതി വേഷത്താൽ
             ദേശക്കാഴ്ച നടത്തിയും
നാട്ടിലൊക്കെ കളിക്കുന്ന
നാടോടിക്കലയല്ലയോ?
കൈരളിയ്ക്കിതു ചാർത്തുന്നു
നിത്യ ശോഭനചാരുത🙏🏻🙏🏻👌👌
     സംഭാഷണ രീതി
Prajitha: "ശിവപാർവതി വേഷത്താൽ "എന്നു പറഞ്ഞപ്പോഴാണ്  കാക്കരശ്ശിനാടകവും ശിവപാർവതിമാരും തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്ന ഒരു മിത്ത് ശ്രദ്ധയിൽപെട്ടത്.അതു താഴെ കൊടുക്കുന്നു👇                        
കാക്കാനും കാക്കാത്തി യുമായുള്ളശണ്ഠയും അതിലിടപെടുന്ന തമ്പ്രാനും, പിന്നെ നാട്ട് കാര്യങ്ങളും,വീട്ട് കാര്യങ്ങളും ഹാസ്യരൂപേണ അവതരിപ്പിക്കുന്നതും, രണ്ട് ഭാര്യമാരുള്ള കാക്കാന്റെ ധർമ്മ സങ്കടങ്ങളും, മദ്യപാനിയായ കാക്കാന്റെ വിഡ്ഡിത്തങ്ങളും ഇതിൽ വിഷയങ്ങളാകുന്നു… ശിവനും പാർവ്വതിയും, കുറവനും ,കുറത്തിയായും ഭൂമിയിലെത്തിയതിന്റെ പ്രതീകാത്മക ചിന്തയായിരിക്കാം ഇത്തരത്തിലുള്ള ഒരു കലാരൂപം ഉണ്ടായതിന്റെ പിന്നിലെ മിത്ത്. പരമശിവനും രണ്ട് ഭാര്യമാരുണ്ടായിരുന്നല്ലോ( പാർവ്വതിയും,ഗംഗയും). 
Vasudevan:
Ratheesh: കാക്കാരിശ്ശി നാടകത്തിൽ സ്ത്രീ വേഷങ്ങൾ പുരുഷന്മാർ കെട്ടുകയായിരുന്നു പതിവ്. ഇപ്പോൾ സ്ത്രീകളാണ്
Prajitha:കുന്നുകുഴി. എസ്.മണിയുടെ ലേഖനത്തിൽ ടീച്ചർപോസ്റ്റ് ചെയ്ത പുസ്തകമെഴുതിയ ജി.ഭാർഗവൻപിള്ളയെ ശക്തമായി വിമർശിക്കുന്നുണ്ട്
ഈ സംശയം ഡോ.ശശിധരൻ ക്ലാരി(ശശിമാഷ്)യുമായി പങ്കുവെച്ചു.മാഷും രതീഷ് മാഷിന്റെ അഭിപ്രായമാണ് പറയുന്നത്.കാക്കാലവേഷം കെട്ടി അഭിനയിക്കുന്ന നാടകമാണ് കാക്കരശ്ശിനാടകം.ഇത് ചെയ്യുന്ന നായർ,ഈഴവർ,കുറവർ,കമ്മാളർ മുതലായവരിൽ കുറവർ കാക്കാലന്മാർക്ക് തുല്യമായ ജാതിയാണ്.അതു പോലെ സീതടീച്ചർ ഭാഷയെക്കുറിച്ച്  ഒരു ചോദ്യം ചോദിച്ചിരുന്നു.അധികാരവർഗത്തോട് സംവദിക്കുന്ന കീഴാളപക്ഷഭാഷയാണെന്നാണ് തോന്നുന്നത്.   ഇതുതന്നെയാണ് കാക്കരശ്ശിനാടകത്തെ കുറിച്ചുള്ള ആധികാരികഗവേഷണഗ്രന്ഥവും.
 Sujatha: നാട്ടിലെ ദേവീക്ഷേത്രത്തിലെ ഉത്സവത്തിലെഒരു പ്രധാന ഇനമായിരുന്നു കാക്കാരിശി നാടകം. ഞങ്ങൾ  കുട്ടികൾ ആകാംക്ഷയോടെ ഈ കല വീക്ഷിച്ചിരുന്നു.പ്രസിദ്ധ ഓട്ടൻതുള്ളൽ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്ററിന്റെ മകൻ ഹരി (അധ്യാപകൻ) ഇന്ന് നാട്ടിലെ അറിയപ്പെടുന്ന കാക്കാരിശി കലാകാരനാണ്.
കാക്കാരിശി നാടകത്തിന്റെ സത്ത ഒട്ടും ചോർന്നു പോകാതെ വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ    Swapna: കാക്കാരിശ്ശി നാടകം അതിലെ നർമ്മം കലർന്ന സംഭാഷണങ്ങളാൽ എപ്പോഴും ആകർഷിക്കാറുണ്ട്. വിവരങ്ങൾ പങ്കുവച്ച പ്രജിത ടീച്ചർക്കും കൂട്ടുചേർന്നവർക്കും അഭിനന്ദനങ്ങൾ🌷🌷🌷🌷
Anil: കാഴ്ചയുടെ വിസ്മയത്തി'ലൂടെ തനത് കലാരൂപങ്ങൾ അനുഭവിപ്പിക്കുക തന്നെയാണ് പ്രജിത ടീച്ചർ ചെയ്യുന്നത്.. ഇത്രമാത്രം അനുബന്ധ വിവരങ്ങൾ കണ്ടെത്തി സമഗ്രമാക്കി അനുഭവിപ്പിച്ചു തരുന്നതിന്🙏🏻🙏🏻🙏🏻🌹🌹🌹