28-07-2017

📚📚
📖📖
📗📘📙
സർഗ്ഗ സംവേദനം
അനില്‍
📢📢📢📢📢
🔹🔹🔹🔹🔹🔹
💐💐💐💐💐💐

ഭുവന
_____
അനിതാ നായർ
☘☘☘☘☘☘

അനിതാ നായർ എന്ന എഴുത്തുകാരിയുടെ ആഖ്യാനശേഷി വിളിച്ചോതുന്ന മനോഹരമായ ഒരു കുറ്റാന്വേഷണ നോവലാണ് ഭുവന. മുപ്പത്തിയെട്ടു ദിവസംകൊണ്ട് പൂർത്തിയാകുന്ന ഒരു ഡയറിക്കുറിപ്പുപോലെയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. ലിയാഖത്ത് എന്ന പുരുഷവേശ്യയുടെ കൊലപാതകത്തിൽനിന്നാണ് നോവൽ ആരംഭിക്കുന്നത്. കേസന്വേഷണത്തിനു നിയുക്തനായ ഇൻസ്‌പെക്ടർ ബോറെ ഗൗഡയാകട്ടെ വളരെയേറെ കഴിവുള്ള വ്യക്തിയായിട്ടും ഡിപാർട്ട്‌മെന്റിൽ ഒന്നിനും കൊള്ളാത്തവനെന്നു മുദ്രകുത്തി തഴഞ്ഞിട്ടിരിക്കുന്ന ഒരാളും. ലിയാഖത്തിന്റെ കൊലപാതകം അന്വേഷിക്കുന്നതിനിടയിൽത്തന്നെ കൊലപാതകങ്ങളുടെ ഒരു പരമ്പരതന്നെ അരങ്ങേറുകയാണ്. പ്രത്യക്ഷത്തിൽ പരസ്പരബന്ധമൊന്നും കണ്ടെത്താനാകാത്തവ. വ്യക്തിജീവിതത്തിലെയും തൊഴിൽജീവിതത്തിലെയും ഒട്ടേറെ സംഘർഷങ്ങൾക്കും നിരാശകൾക്കും ഇടയിൽ ഇൻസ്‌പെക്ടർ ഗൗഡ ഈ കൊലപാതകപരമ്പരയ്ക്കു പിന്നിലെ കൊലപാതകിയെ കണ്ടെത്തുന്നതിൽ വിജയിക്കുന്നു.
നായകന്റെയും പ്രതിനായകന്റെയും മനശ്ശാസ്ത്രപരമായ തലങ്ങളിൽക്കൂടിയുള്ള ഒരു സഞ്ചാരംകൂടിയാണ് അനിതാ നായർ ഈ നോവലിലൂടെ നടത്തിയിരിക്കുന്നത്. കൊലയാളി സങ്കീർണ്ണമായ ഒരു മാനസികാവസ്ഥയിലുള്ള വ്യക്തിയാണ്. കുട്ടിക്കാലത്ത് ലൈംഗികാതിക്രമം പോലെയുള്ള മാനസികാഘാതങ്ങൾക്കും നിലയ്ക്കാത്ത ഗാർഹികപീഡനങ്ങൾക്കും വിധേയനാകേണ്ടിവന്ന ഒരു ഇര. നോവലിന്റെ മറ്റൊരു പ്രത്യേകത സമൂഹത്തിലെ ഭിന്നവർഗലിംഗപദവികളുള്ളവർ ഇതിലെ കഥാപാത്രങ്ങളായി വരുന്നവെന്നുള്ളതാണ്. ബാംഗ്ലൂർനഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഭുവന രൂപപ്പെട്ടിരിക്കുന്നത്. Cut Like Wound എന്ന നോവലിനെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത് സ്മിത മീനാക്ഷിയാണ്.

💐💐💐💐💐💐💐

🌻🌻🌻🌻🌻🌻🌻🌻


********************************************************************
********************************************************************