23-08-2017

📚📚
📘📘📘📘📘📘📘📘
ലോക സാഹിത്യവേദിയിലേക്ക് സ്വാഗതം
നെസി
📕📕📕📕📕📕📕📕
📚📚

📝 ഇന്നത്തെ
 എഴുത്തുകാരൻ📝

മൊ യാൻ

📝📝📝📝📝


ഷാൻഡോങ് പ്രവിശ്യയിലെ ഗവോമിയിൽ കർഷക കുടുംബത്തിൽ 1955 ഫിബ്രവരി 17-നാണ് മോ പിറന്നത്. മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിന്റെ കാലത്ത് സ്‌കൂൾ പഠനം നിലച്ചു. എണ്ണക്കമ്പനിയിൽ തൊഴിലാളിയായി. കാലിമേച്ചു. പട്ടിണിയും പരിവട്ടവുമായിരുന്നു അക്കാലം. ആ അനുഭവങ്ങളും കടുത്ത ഏകാന്തതയുമാണ് രചനയ്ക്ക് വിഭവങ്ങൾ തന്നതെന്ന് അനുസ്മരിച്ചിട്ടുണ്ട് അദ്ദേഹം.

നാട്ടിലെ അഴിമതിയും സാമൂഹിക അപചയവും ഗ്രാമീണ ജീവിതവും വിഷയമാകുന്ന അദ്ദേഹത്തിന്റെ കൃതികൾ ലൈംഗികതയുടെ തുറന്ന ചിത്രീകരണത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഭ്രമാത്മകതയും കറുത്ത ഹാസ്യവുമുണ്ട് മിക്ക രചനകളിലും.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ (പി.എൽ.എ.) അംഗമായിരിക്കെ എഴുത്ത് തുടങ്ങിയയാളാണ്. ആദ്യത്തേത് ചെറുകഥയായിരുന്നു. 1987-ൽ പുറത്തുവന്ന 'റെഡ് സോർഗം: എ നോവൽ ഓഫ് ചൈന' അദ്ദേഹത്തെ അന്താരാഷ്ട്ര പ്രസിദ്ധനാക്കി. കമ്യൂണിസ്റ്റ് ഭരണത്തിന്റെ ആദ്യവർഷങ്ങളിൽ കർഷകർ അനുഭവിച്ച ദുരന്തങ്ങളുടെ ചിത്രീകരണമായിരുന്നു നോവൽ. ഇത് പിന്നീട് ഇതേ പേരിൽ സിനിമയായി. '88-ലെ ബെർലിൻ ചലച്ചിത്രോത്സവത്തിൽ 'ഗോൾഡൻ ബെയർ' പുരസ്‌കാരം നേടി. 'റിപ്പബ്ലിക് ഓഫ് വൈൻ', 'ലൈഫ് ആൻഡ് ഡെത്ത് ആർ വിയറിങ് മി ഔട്ട്', 'ബിഗ് ബ്രെസ്റ്റ്‌സ് ആൻഡ് വൈഡ് ഹിപ്‌സ്' എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. നോവലുകളും ചെറുകഥകളും നോവല്ലകളും രചിച്ചിട്ടുണ്ട്.

1995-ൽ പുറത്തിറങ്ങിയ 'ബിഗ് ബ്രെസ്റ്റ്‌സ് ആൻഡ് വൈഡ് ഹിപ്‌സ്' ലൈംഗിക ഉള്ളടക്കത്തിന്റെ പേരിലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പ്രദായിക പാതയിൽ നിന്ന് വിട്ട് വർഗസമരത്തെ ചിത്രീകരിച്ചതിന്റെ പേരിലും വിവാദമായി. പി.എൽ.എ.യുടെ നിർബന്ധത്താൽ പുസ്തകംപിൻവലിക്കേണ്ടി വന്നു. പക്ഷേ, ഇതിന്റെ അനധികൃത പതിപ്പുകൾ പുറത്തുവന്നുകൊണ്ടിരുന്നു. പത്തുവർഷത്തിനുശേഷം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ പുസ്തകത്തിന് 'മാൻ ഏഷ്യൻ ലിറ്റററി പ്രൈസ്' ലഭിച്ചു                      

ഭരണകൂടത്തിന്റെ തോഴനാണ് മോയെന്ന് വിമർശിക്കുന്നവരുണ്ട്. എന്നാൽ, ഭരണകൂടത്തോട് കലഹിക്കാതെ അതിനെ വിമർശിക്കുകയാണ് മോയെന്നാണ് മറുപക്ഷത്തിന്റെ വീക്ഷണം. മോ യാൻ എന്ന തൂലികാനാമം തന്നെ കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള എതിർപ്പിന്റെ പ്രതീകമായി ചൂണ്ടിക്കാട്ടുന്നു അവർ. ചിലർ തെരുവിൽ ഒച്ചവെക്കാൻ ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷേ, മുറിയിലിരുന്ന് സാഹിത്യത്തെ അഭിപ്രായപ്രകടനത്തിനുള്ള ആയുധമാക്കുകയാണ് എന്റെ രീതി എന്നാണ് വിമർശകർക്ക് മോ നൽകുന്ന മറുപടി.

2012 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ചൈനീസ് എഴുത്തുകാരനാണ് മോ യാൻ എന്ന തൂലികാനാമത്തിലെഴുതുന്ന ഗുവാൻ മോയെ. ചൈനീസ് പൗരത്വവുമായി ചൈനയിൽത്തന്നെ താമസിക്കുന്ന ഒരാളെത്തേടി ചരിത്രത്തിലാദ്യമായാണ് സാഹിത്യ നൊബേലെത്തുന്നത്. ചൈനീസ് വംശജനായ ഗാവോ സിങ്ജിയാന് രണ്ടായിരത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഫ്രഞ്ച് പൗരനായിരുന്നു.

‘മിണ്ടിപ്പോകരുത്’ എന്നാണ് മോ യാൻ എന്ന തൂലികാനാമത്തിനർഥം. ചൈനയിലെ ഏറ്റവും പ്രസിദ്ധനായ ഈ സാഹിത്യകാരന്റെ പല കൃതികളും നിരോധിക്കപ്പെട്ടിട്ടുണ്ട്.

ഷാൻഡോങ് പ്രവിശ്യയിലെ ഗവോമിയിൽ കർഷക കുടുംബത്തിൽ 1955 ഫെബ്രുവരി 17നാണ് മോ പിറന്നത്. മാവോയുടെ സാംസ്കാരിക വിപ്ലവത്തിന്റെ കാലത്ത് സ്കൂൾ പഠനം നിലച്ചു. എണ്ണക്കമ്പനിയിൽ തൊഴിലാളിയായി. കാലിമേയ്ച്ചു. പട്ടിണിയും പരിവട്ടവുമായിരുന്നു അക്കാലം. ആ അനുഭവങ്ങളും കടുത്ത ഏകാന്തതയുമാണ് രചനയ്ക്ക് വിഭവങ്ങൾ തന്നതെന്ന് അനുസ്മരിച്ചിട്ടുണ്ട് അദ്ദേഹം.

നാട്ടിലെ അഴിമതിയും സാമൂഹിക അപചയവും ഗ്രാമീണ ജീവിതവും വിഷയമാകുന്ന അദ്ദേഹത്തിന്റെ കൃതികൾ ലൈംഗീകതയുടെ തുറന്ന ചിത്രീകരണത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഭ്രമാത്മകതയും കറുത്ത ഹാസ്യവുമുണ്ട് മിക്ക രചനകളിലും. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ (പി.എൽ.എ) അംഗമായിരിക്കെ എഴുത്ത് തുടങ്ങിയയാളാണ്. ആദ്യത്തേത് ചെറുകഥയായിരുന്നു. 1987ൽ പുറത്തുവന്ന ‘റെഡ് സോർഗം: എ നോവൽ ഓഫ് ചൈന’ അദ്ദേഹത്തെ അന്താരാഷ്ട്ര പ്രസിദ്ധനാക്കി.

കമ്യൂണിസ്റ്റ് ഭരണത്തിന്റെ ആദ്യവർഷങ്ങളിൽ കർഷകര്‍ അനുഭവിച്ച ദുരന്തങ്ങളുടെ ചിത്രീകരണമായിരുന്നു നോവൽ. ഇത് പിന്നീട് ഇതേ പേരിൽ സിനിമയായി. 88ലെ ബെർലിൻ ചലച്ചിത്രോത്സവത്തിൽ ‘ഗോൾഡൻ ബെയർ’ പുരസ്കാരം നേടി. ‘റിപ്പബ്ലിക് ഓഫ് വൈൻ’, ‘ലൈഫ് ആൻഡ് ഡെത്ത് ആർ വിയറിങ് മീ ഔട്ട്’, ‘ബിഗ് ബ്രെസ്റ്റ് ആൻഡ് വൈഡ് ഹിപ്സ്’ എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. നോവലുകളും ചെറുകഥകളും നോവല്ലകളും രചിച്ചിട്ടുണ്ട്.

1995ൽ പുറത്തിറക്കിയ ‘ബിഗ് ബ്രെസ്റ്റ്സ് ആൻഡ് വൈഡ് ഹിപ്സ്’ ലൈംഗീക ഉള്ളടക്കത്തിന്റെ പേരിലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പ്രദായിക പാതയിൽനിന്ന് വിട്ട് വർഗസമരത്തെ ചിത്രീകരിച്ചതിന്റെ പേരിലും വിവാദമായി. പി.എൽ.എയുടെ നിർബന്ധത്താൽ പുസ്തകം പിൻവലിക്കേണ്ടി വന്നു. പക്ഷേ ഇതിന്റെ അനധികൃത പതിപ്പുകൾ പുറത്തുവന്നുകൊണ്ടിരുന്നു. പത്തുവർഷത്തിനുശേഷം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ പുസ്തകത്തിന് ‘മാൻ ഏഷ്യൻ ലിറ്റററി പ്രൈസ്’ ലഭിച്ചു.

‘റെഡി സോർഗം: എ നോവൽ ഓഫ് ചൈന’, ‘റിപ്പബ്ലിക് ഓഫ് വൈൻ’, ‘ലൈഫ് ആൻഡ് ഡെത്ത് ആർ വിയറിങ് മി ഔട്ട്’, ‘ബിഗ് ബ്രെസ്റ്റ്സ് ആൻഡ് ഹിപ്സ്’ എന്നിവയാണ് പ്രധാന കൃതികൾ. ഭരണകൂടത്തിന്റെ തോഴനാണ് മോയെന്ന് വിമർശിക്കുന്നവരുണ്ട്. എന്നാൽ ഭരണകൂടത്തോട് കലഹിക്കാതെ അതിനെ വിമർശിക്കുകയാണ് മോയെന്നാണ് മറുപക്ഷത്തിന്റെ വീക്ഷണം. മോ യാൻ എന്ന തൂലികാനാമം തന്നെ കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള എതിർപ്പിന്റെ പ്രതീകമായി ചൂണ്ടിക്കാട്ടുന്നു അവർ. ചിലർ തെരുവിൽ ഒച്ചവെക്കാൻ ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷേ, മുറിയിലിരുന്ന് സാഹിത്യത്തെ അഭിപ്രായപ്രകടനത്തിനുള്ള ആയുധമാക്കുകയാണ് എന്റെ രീതി എന്നാണ് വിമർശകർക്ക് മോ നൽകുന്ന മറുപടി.

ചൈനീസ് ഭാഷയിൽ ‘മോ യാൻ’ എന്നാൽ സംസാരിക്കരുത് (ഡോണ്ട് സ്പീക്ക്) എന്നാണർത്ഥം എന്നു നേരത്തെ പറഞ്ഞല്ലോ. ഇങ്ങനെ പേരുള്ള ഒരാൾ സംസാരിക്കുകയാണ് തന്റെ എഴുത്തിലൂടെ ലോകത്തോട് മുഴുവൻ. 2012 ൽ സ്വീഡീഷ് അക്കാദമി നോബൽ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ചൈനീസ് ജനത അമ്പരന്നു. ഇതാരാണ് ഈ എഴുത്തുകാരൻ? ചൈനയിലെ ഈ മഹാനായ എഴുത്തുകാരനെകുറിച്ച് പലരും കേട്ടിട്ടില്ല.

സാഹിത്യ നോബലിനെക്കുറിച്ചുള്ള വാർത്ത പ്രചരിച്ചു മണിക്കൂറുകൾക്കുള്ളിൽ മോ യാന്റെ പുസ്തകങ്ങൾ പൂർണ്ണമായും വിറ്റഴിക്കപ്പെട്ടു. പുസ്തകങ്ങള്‍ ഔട്ട് ഓഫ് സ്റ്റോക്ക് ആയി. രാജ്യത്തെ ഒരു ഉന്നത സാഹിത്യ ബഹുമതി നേരത്തെ ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്. എങ്കിലും പുസ്തക വിൽപനയുടെ കാര്യത്തിലോ പദവിയിലോ ഒന്നും മോ യാൻ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

ഒരുപക്ഷേ മോ യാനോടൊപ്പം പരിഗണനയിൽ ഉണ്ടായിരുന്ന ഹറുക്കി മുറക്കാമി എന്ന ജാപ്പനീസ് എഴുത്തുകാരൻ ചൈനയിൽപോലും അറിയപ്പെടുന്ന എഴുത്തുകാരനാണ്. അതുകൊണ്ടാണ് ഇപ്രാവശ്യത്തെ സാഹിത്യ നോബൽ പ്രഖ്യാപനം ചൈനക്കാരെപോലും ഞെട്ടിച്ചത്. മോ യാൻ 1955 ൽ ചൈനയിലെ ഒരു ഗ്രാമത്തിൽ ജനിച്ചു. ചൈനീസ് വിപ്ലവം നടക്കുന്ന കാലമാണ്. അതുകൊണ്ടാണ് തന്റെ രക്ഷിതാക്കൾ തനിക്കു സംസാരിക്കരുത് എന്നർത്ഥം വരുന്ന മോ യാൻ എന്ന പേരിട്ടത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതായത്, മനസ്സിലുള്ളത് അന്ന് പുറത്തു പറഞ്ഞാൽ കിട്ടുന്ന ശിക്ഷ ഭയന്നാണ് ആ രക്ഷിതാക്കൾ അത്തരമൊരു പേര് കണ്ടെത്തിയത്. എന്നാൽ പിന്നീട് തന്റെ രചനകളിലൂടെ മോ യാൻ മനസ്സിലുള്ളത് തുറന്നു പറഞ്ഞു.

ഏറ്റവും ഒടുവിലായി ഇറങ്ങിയ ഒരു രചനയാണ് ഫ്രോഗ്. ചൈനയിൽ ഒരു കുട്ടി മതി എന്ന നിയമത്തെ പരിഹസിച്ചുകൊണ്ടുള്ള രചനയാണത്. രാജ്യത്തെ ജനസംഖ്യാ വിസ്ഫോടനത്തെ നിയന്ത്രിക്കാൻ നിയമംകൊണ്ട് കഴിഞ്ഞെങ്കിലും കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ഗ്രാമീണ മേഖലയിലെ ജനങ്ങൾ വിഷമതകൾ അനുഭവിക്കുന്നു എന്ന് തുറന്നു കാട്ടുന്ന പുസ്തകം.

‘ബിഗ് ബ്രസ്റ്റ്സ് ആൻഡ് വൈഡ് ഹിപ്സ്’ എന്ന നോവൽ ഒരമ്മയുടെ ദുരിതജീവിതത്തെക്കുറിച്ച് പറയുന്നു. ജാപ്പനീസ് സൈനീകന്റെ വെടിയേറ്റ് മുല ചിതറിപ്പോയ ഒരു സ്ത്രീയുടെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ ചൈനീസ് ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പുസ്തകവും. ഷാൻടോന്ഗ് തലമുറയെ പശ്ചാത്തലമാക്കിയെഴുതിയ നോവലാണ് റെഡ് സോർഗം. ഇത് ചലച്ചിത്രമാക്കിയിട്ടുണ്ട്. ഇങ്ങനെ ചൈനയുടെ യഥാർത്ഥ ജീവിതത്തെ പുറം ലോകത്തിനു മനസ്സിലാക്കാൻ മോ യാന്റെ രചനകളിലൂടെ സാധിക്കും. ഇതാവാം നോബേൽ സമ്മാനത്തിനു അദ്ദേഹത്തെ അർഹനാക്കിയത് എന്ന് വിലയിരുത്തപ്പെടുന്നു.                      

📚📚📚📚📚📚📚📚
കൂട്ടിച്ചേർക്കാൻ ഒരുപാട വസരങ്ങൾ നൽകി കൊണ്ടും നെറ്റ് പ്രശ്നം കൊണ്ട് വൈകിയതിൽ ക്ഷമാപണം ചോദിച്ചു കൊണ്ടും🙏

****************************************
വൈകിയെങ്കിലും വിലപ്പെട്ട അറിവുകൾ  സംഭാവന ചെയ്ത വ്യക്തിയെ മനസിലായില്ല എങ്കിലും 👏👏👏 ഈ ഗ്രൂപ്പിൽ ഞാൻ കാണുന്ന പ്രത്യേകതയും ഇതു തന്നെ👌Gireesh

റേ മുറേ കാമി, യസുനാരി കാവബാത്ത തുടങ്ങിയ ജപ്പാൻ നോവലിസ്റ്റുകളും മോ യാന്റ സമാന പാത പിന്തുടരുന്നവരാണെന്ന് തോന്നുന്നു .. ലൈംഗീകതയിലൂടെ
സാമൂഹ്യ പ്രശ്നങ്ങൾ തുറന്നു കാട്ടുന്നവർ..Anil

ടീച്ചർ ഏറെ നന്ദി.
സാഹിത്യ മേഖലയിൽ ആരും ശ്രദ്ധിക്കാത്ത ചൈനീസ് സാഹിത്യത്തിലെ ഒരു സവിശേഷ കൃതി തിരഞ്ഞെടുത്ത് പരിചയപ്പെടുത്തിയതിന്🌺🌺🌺🌺🌺Vasudevan

റെഡ് സോർഗം പുസ്തക പ്രകാശനം 1986ലും സിനിമയായത് 1987ലു മാ ണ് എന്ന് വായിച്ചതായി ഓർക്കന്നുSuresh Kumar

മോ യാന് സാഹിത്യനൊബേൽ ലഭിച്ച സമയത്ത് വന്ന പത്രവാർത്തയിൽ നിന്നും...👇(നെറ്റിനോട് കടപ്പാട്)
കാലിചെറുക്കന്റെ നൊബേല്‍ പുഞ്ചിരി

കൂട്ടുകാരോടൊപ്പം സ്കൂളില്‍ പോകാന്‍ അനുവദിക്കാതെ കന്നുകാലികളെ മേക്കാന്‍ പറഞ്ഞുവിട്ട അച്ഛനെയാണ് ഈ അവസരത്തില്‍ ഓര്‍ക്കുന്നതെന്ന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ചൈനീസ് സാഹിത്യകാരന്‍ മോ യാന്‍ പറയുന്നു. കുട്ടിക്കാലംമുതല്‍ "ഒഴിയാബാധ" പോലെ തന്നെ പിടികൂടിയ കനത്ത ഏകാന്തതയാണ് തന്റെ സാഹിത്യരചനകള്‍ക്ക് പ്രചോദനമേകിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

""ദിവസം മുഴുവനും പശുവിനോടൊപ്പം നില്‍ക്കുന്ന ആ കുട്ടിയെ എനിക്ക് ഇപ്പോഴും കാണാം. നീലാകാശവും വെളുത്ത മേഘങ്ങളും പച്ച പുല്ലും വെട്ടുകിളികളും ചെറുമൃഗങ്ങളും എന്റെ ഓര്‍മയിലുണ്ട്. ഒരേ പാട്ട് തന്നെ പല രീതിയില്‍ പാടിയും പശുവിനോട് കിന്നാരം പറഞ്ഞും സ്വയം സംസാരിച്ചും ഏകാന്തതയെ മറികടക്കാന്‍ ശ്രമിച്ചനാളുകള്‍""- വേദനിപ്പിക്കുന്ന കുട്ടിക്കാല അനുഭവങ്ങളെക്കുറിച്ച് മോ യാന്‍ വാചാലനായി.

സ്വദേശമായ കിഴക്കന്‍ ചൈനയിലെ ഷാന്‍ദോങ് പ്രവിശ്യയിലെ ഗൗമി പട്ടണം കേന്ദ്രീകരിച്ചാണ് മോ യാന്‍ മിക്ക കഥകളും പറഞ്ഞത്. 20 വയസ്സുവരെ സ്വന്തം നാടുവിട്ട് പുറത്തുപോകാന്‍ മോ യാനിന് കഴിഞ്ഞിട്ടില്ല. ലൂഷുനും ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസും അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചു. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും കയ്പുനീര്‍ കുടിച്ചാണ് അദ്ദേഹം വളര്‍ന്നത്. കര്‍ക്കശക്കാരനായ അച്ഛന്റെ അടിച്ചമര്‍ത്തലുകളും സഹിക്കേണ്ടി വന്നു. അച്ഛന്റെ ആജ്ഞപ്രകാരം 12 വയസ്സുള്ളപ്പോള്‍ പഠനം അവസാനിപ്പിച്ച് കാലി മേക്കാന്‍ പോയി. എന്നാല്‍, വായിക്കാനും കൂടുതല്‍ പഠിക്കാനുമുള്ള കൗതുകത്തെ തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. കൈയില്‍ കിട്ടിയ കീറക്കടലാസുമുതല്‍ വലിയ നിഘണ്ടുക്കള്‍വരെ അദ്ദേഹം മനഃപാഠമാക്കി. ഈ അനുഭവങ്ങളെല്ലാം രചനകള്‍ക്ക് ബലമേകി. നൊബേല്‍ സമ്മാനത്തിന് പരിഗണിക്കുന്നവരുടെ മുന്‍നിരയില്‍ മോ യാന്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രതികരണത്തിന് ശ്രമിച്ചതാണ്. എന്നാല്‍, നൊബേലിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നാണ് മോ യാന്‍ പ്രതികരിച്ചത്.

""ചൈനീസ് എഴുത്തുകാര്‍ നൊബേലിനെക്കുറിച്ച് ആകുലചിത്തരാണെന്ന് പൊതുവേ ആക്ഷേപമുണ്ട്. എന്നെ കുറിച്ചും അത്തരം വിമര്‍ശങ്ങള്‍ കൂടുതലുണ്ട്. പുരസ്കാരത്തെക്കുറിച്ച് എന്റെ ഓരോ വാക്കും വിമര്‍ശത്തിനിടയാക്കിയേക്കും. അതുകൊണ്ട് അധികമൊന്നും പറയാനില്ല""- പുരസ്കാരം ലഭിക്കുന്നതിന് മുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നെസി ടീച്ചർ ..... ലോകസാഹിത്യത്തിൽ വരുന്നവ മിക്കതും തികച്ചും പുതിയ അറിവുകൾ .......
നോബൽ സമ്മാനവുമായി ബന്ധപ്പെട്ട അറിവുകളാണ് മോ യാനെ കുറിച്ച് ഉണ്ടായിരുന്നുള്ളൂ. സന്തോഷം ഈ വിശദമായ പരിചയത്തിന് .     പ്രജിത ടീച്ചർക്കും🙏🏻🙏🏻🙏🏻Swapna
***********************************************